Hot Posts

6/recent/ticker-posts

ബസിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ ലോറി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്


പത്തനംതിട്ട: കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് ഘടിപ്പിച്ച ലോറി നിയന്ത്രണംവിട്ട് സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് എതിര്‍ദിശയില്‍ നിന്നുവന്ന ബസിനു മുകളിലേക്ക് മറിഞ്ഞത്.


ഇതിനേത്തുടർന്ന് ബസും ലോറിയും മറിഞ്ഞു. ബസിലുണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. 



സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി മിനിറ്റുകള്‍ക്ക് ശേഷമാണ്‌ അപകടം നടന്നത്. അതുകൊണ്ട് അപകടത്തിന്റെ രൂക്ഷത കുറഞ്ഞു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു