Hot Posts

6/recent/ticker-posts

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഭരണകൂട ഭീകരത: മോൻസ് ജോസഫ്




കോട്ടയം: ഇന്ത്യ ഭരിച്ച് മുടിച്ചു  കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഭീമൻമാർക്കെതിരെ വാളോങ്ങിയ കോൺഗ്രസ്  കുടുംബത്തിലെ പിൻ തലമുറക്കാരനായ ചുണക്കുട്ടി രാഹുൽ ഗാന്ധിയെ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഇന്ത്യൻ പാർലമെൻറിൽ നിന്നും അയോഗ്യനാക്കിയ ബി ജെ പി സർക്കാരിന്റെ നടപടി ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. 



ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച് വർഗീയതയും, ഏകാധിപത്യവും, പണാധിപത്യവും, കൊണ്ട് രാജ്യത്തെ തകർക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും കേരളാ കോൺഗ്രസ് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.


രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരള കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ: ജോയ് എബ്രഹാം മുഖ്യ പ്രസംഗം നടത്തി. 


പ്രോഫ: ഗ്രേസമ്മ മാത്യു, അഡ്വ: ജെയ്സൺ ജോസഫ് , വി ജെ ലാലി, പോൾസൺ ജോസഫ് , മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻ കുമാർ, അജിത് മുതിരമല , എ.കെ. ജോസഫ്,സ്റ്റീഫൻ പാറാവേലി, തോമസ് ഉഴുന്നാലി , തോമസ് കണ്ണന്തറ, മറിയമ്മ ടീച്ചർ, സന്തോഷ് കാവുകാട്ട്, അഡ്വ: പി സി മാത്യു, സാബു പ്ലാത്തോട്ടം, ജോയി ചെട്ടിശ്ശേരി, ജേക്കബ് കുര്യക്കോസ് ,  കുര്യൻ പി കുര്യൻ, ജോർജ്ജ് പുളിങ്കാട് ബിനു ചെങ്ങളം, ആന്റണി തുപ്പലഞ്ഞിയിൽ, ഷിജു പാറയിടുക്കിൽ, പി.സി പൈലോ, സാബു പീടികക്കൽ, എബി പൊന്നാട്ട്, നോയൽ ലൂക്ക് , പി.എസ് സൈമൺ, ജോസഫ് ബോനിഭസ്, ബിനു മൂലയിൽ , ജയിംസ് പതാരം ചിറ, ജിമ്മി കളത്തിപ്പറമ്പിൽ ,ജോസുകുട്ടി നെടുമുടി, ജോഷി വട്ടക്കുന്നേൽ,മാർട്ടിൻ കോലടി ,ഡിജു സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.




Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ