Hot Posts

6/recent/ticker-posts

വാഗമൺ റോഡ് നിർമ്മാണം അവലോകന യോഗം നടന്നു



തീക്കോയി: ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ ടാറിങ് ജോലികൾ പൂർത്തിയായതിനെ തുടർന്ന് തീക്കോയി ഗ്രാമപഞ്ചായത്തിൽ അവലോകന യോ​ഗം നടന്നു. ഇനി പണി പൂർത്തിയാകുവാനുള്ള റോഡിന്റെ സൈഡ് കോൺക്രീറ്റിംഗ്, സീബ്രാലൈൻ, മറ്റു റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയ ജോലികൾ ഏപ്രിൽ 30ന് മുമ്പ് പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു.




ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അഡ്വക്കേറ്റ്  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡിന്റെ  സൈഡ് കോൺക്രീറ്റിങ്ങിന് ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും തുടർന്നുള്ള ജോലികൾ ചെയ്യുന്നതിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും  അഭ്യർത്ഥിച്ചു.


യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ. സെക്രട്ടറി ആർ  സുമാ ഭായ് അമ്മ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, വൈസ് പ്രസിഡന്റ് മാജിതോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു







Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ