Hot Posts

6/recent/ticker-posts

കർഷക കമ്പനി അപേക്ഷ ക്ഷണിച്ചു




പാലാ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷകക്ഷേമ പദ്ധതികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ  കർഷക ഉല്പാദക കമ്പനികൾ രൂപീകരിക്കുകയാണ്. ഈരാറ്റുപേട്ട, വൈക്കം, പളളം ബ്ലോക്കുകളിൽ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ക്ലസ്റ്റർ ബെയ്സ്ഡ് ഡവലപ്മെന്റ് ഓർഗെനൈസേഷനായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് കർഷക കമ്പനികളുടെ രൂപീകരണ പ്രവർത്തനങ്ങൾ നടത്തുക. 



കർഷകർക്ക് തൊഴിലവസരങ്ങളും കാർഷിക സംരംഭങ്ങൾക്ക് ധനസഹായങ്ങളും ഉറപ്പു വരുത്തുന്ന കർഷക ഉൽപാദക കമ്പനികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കർഷക കൂട്ടായ്മകൾ 9961668240 / 9447601428 എന്ന നമ്പറിൽ ബന്ധപ്പെടണം. ഈ രംഗത്ത് എഫ്.പി.ഒ ഓർഗനൈസർമാരായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ബയോഡേറ്റ fpopsws@gmail.com എന്ന വിലാസത്തിൽ അയച്ചു തരണം.








Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
അപേക്ഷ ക്ഷണിക്കുന്നു
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു