Hot Posts

6/recent/ticker-posts

പാലാ നഗരസഭ ബജറ്റ് പുസ്തകത്തിൻ്റെ പുറംചട്ടയിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയർ




പാലാ: പാലാ നഗരസഭ ബജറ്റ് പുസ്തകത്തിൻ്റെ പുറംചട്ടയിൽ മൂന്നാനിയിലെ മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്‌ക്വയറും. ചെയർപേഴ്സൺ ജോസിൻ ബിനോ അവതരിപ്പിച്ച ബജറ്റ് പുസ്തകത്തിൻ്റെ പുറം ചട്ടയിലാണ് രാഷ്ട്രപിതാവിൻ്റെ ചിത്രം ആലേഖനം ചെയ്ത് ആദരവ് പ്രകടിപ്പിച്ചത്. 



പുറംചട്ടയുടെ മധ്യത്തിൽ മഹാത്മാഗാന്ധി  പ്രതിമയുടെ ചിത്രവും മുകളിൽ ഗാന്ധിസ്ക്വയറിൻ്റെ ചിത്രവും ചേർത്തിട്ടുണ്ട്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേംബർ കോമ്പൗണ്ടിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് ഗാന്ധിസ്ക്വയർ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബർ 5ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പ്രതിമ അനാവരണം ചെയ്തത്. 


പാലായിലെ ആദ്യ ദേശീയ സ്മാരകമാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറും.  അധികാര വികേന്ദ്രീകരണത്തിലൂടെ നാടിൻ്റെ വികസനം നടപ്പാക്കണമെന്ന ആശയത്തിൻ്റെ വക്താവായ ഗാന്ധിജിക്കു നഗരസഭ നൽകുന്ന ആദരവിൻ്റെ ഭാഗമായിട്ടാണ് മഹാത്മാഗാന്ധി പ്രതിമയുടെയും ഗാന്ധിസ്ക്വയറിൻ്റെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നത്. 


ഇതോടൊപ്പം പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയം, മീനച്ചിലാർ, ലണ്ടൻ ബ്രിഡ്ജ്, സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി നടത്തിയ രാത്രി നടത്തം തുടങ്ങിയവയുടെ ചിത്രങ്ങളും പുറംചട്ടയിൽ ഇടം നേടി. നഗരസഭാ കാര്യാലയത്തിൻ്റെ ചിത്രമാണ് മുൻ ഭാഗത്ത് ചേർത്തിട്ടുള്ളത്.


ഗാന്ധി സ്ക്വയറിൻ്റെ ചിത്രം നഗരസഭ ബജറ്റിൻ്റെ പുറം ചട്ടയിൽ നൽകി ആദരവ് പ്രകടിപ്പിച്ച നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിനന്ദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ,  സുമിത കോര, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ പാലായിലും
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ