തീക്കോയി വാഗമൺ റോഡിന്റെ നിർമാണവസരത്തിൽ ജീവൻ പൊലിഞ്ഞുപോയവരുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് തീക്കോയി പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി സംഘടിപ്പിക്കുന്നു. തീക്കോയി സ്തംഭം കവലയിൽ ഞായറാഴ്ച വൈകുന്നേരം 5.30നാണ് പരിപാടി.
തീക്കോയി ഗ്രീൻഫാം ഫാർമേഴ്‌സ് സംഘം, ലൗ ആൻഡ് കെയർ റസിഡന്റ്സ് അസോസിയേഷൻ, തീക്കോയി മർച്ചന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ദീപം തെളിച്ച് സ്മരണാഞ്ജലി അർപ്പിക്കും.
ഗ്രാമപഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് ബോർഡംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് ദി പീപ്പിൾസ് ലൈബ്രറി ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അഭ്യർത്ഥിച്ചു.







