Hot Posts

6/recent/ticker-posts

കാഞ്ചിയാർ കൊലപാതം; ബിജേഷ് സൈക്കോ ക്രിമിനലെന്ന് വിവരം




കാഞ്ചിയാർ പേഴുംകണ്ടത്ത് യുവ അധ്യാപികയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജേഷ്  സൈക്കോയെന്ന് വിവരം.



ദുർഗന്ധം വമിക്കുന്ന മൃതദേഹം ഒളിപ്പിച്ച വീട്ടിൽ നാല് രാത്രികളിൽ കഴിഞ്ഞ ഇയാൾ യാതൊരു ഭാവ ഭേദവുമില്ലാതെയാണ് ബന്ധുക്കളോടും നാട്ടുകാരോടും പൊലീസിനോടും പോലും പെരുമാറിയത്.ചൊവ്വാഴ്ച്ചയാണ് വട്ടമുകളേല്‍ ബിജേഷിന്‍റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെ വീടിനുള്ളിലെ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


അനുമോളെ കൊലപ്പെടുത്തിയ ശേഷം ബിജേഷ് നാടു വിടുകയാണെന്നാണ് പൊലീസ് കരുതുന്നത്. ബിജേഷിനെ കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകു.ഇതിനിടെ അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് കട്ടിലിൽ കിടക്കുമ്പോഴാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.


മൃതദേഹം ഒളിപ്പിച്ച കട്ടിലിൽ നിന്നും അനുമോളുടേതെന്ന് കരുതുന്ന രക്ത സാമ്പിളുകളും ഫൊറൻസിക് വിഭാഗം കണ്ടെടുത്തു. ഇത് പരിശോധനക്കായി അയച്ചിട്ടുണ്ട്.


കൊലപാതക ശേഷം ഞായറാഴ്ച്ച ബിജേഷ് ബീവറേജിൽ കണ്ടു മുട്ടിയ സുഹൃത്തിന് 5000 രൂപക്ക് വിറ്റ അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഈ ഫോണിൽ ബിജേഷിനെതിരായ നിർണായക തെളിവുകൾ ഉള്ളതായിട്ടാണ് വിവരം.



സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിജേഷിനായി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഒളിവില്‍ പോയ പ്രതിയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.


Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.