Hot Posts

6/recent/ticker-posts

റബ്ബറിൻ്റെ താങ്ങുവില 200 രൂപ പ്രഖ്യാപിക്കുന്നത് പരിഗണിക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ




പാലാ: റബ്ബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി കാപ്പൻ എം എൽ എ യുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. റബ്ബറിൻ്റെ കുറഞ്ഞ വില 200 രൂപാ ആക്കണമെന്നാവശ്യപ്പെട്ടു  ഇക്കഴിഞ്ഞ സെപ്തംബർ 14 മാണി സി കാപ്പൻ എം എൽ എ ധനകാര്യവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. 



ഇതിനു മാർച്ച് 17 നു ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണൽ സെക്രട്ടറി ബി എസ് പ്രീത ഔദ്യോഗികമായി നൽകിയ കത്തിലാണ് റബ്ബറിൻ്റെ താങ്ങുവില 200 ആയി വർദ്ധിപ്പിക്കുക എന്ന ആവശ്യം പരിഗണിക്കാൻ നിർവ്വാഹമില്ലെന്നു അറിയിച്ചത്.


കേരളത്തിലെ റബ്ബർ കർഷകർ സമാനതകളില്ലാത്ത ദുരിതം നേരിടുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഉത്പാദന ചിലവിനുസരിച്ചു വില ലഭ്യമല്ലാത്തതിനാൽ റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിദേശ നാണ്യം നേടിത്തരുന്നതു പങ്കു വഹിച്ചിരുന്ന റബ്ബർ മേഖല അപ്പാടെ അവഗണിക്കപ്പെടുകയാണ്. താങ്ങുവില 250 ആക്കുമെന്നായിരുന്നു  ഇടതുമുന്നണിയുടെ  തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.










Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.