പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പൗരത്വം ദേശീയത എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. വിഷയവതരണം കോട്ടയം മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മുൻ മേധാവി ഡോ. എം ജി ബാബുജി നിർവഹിച്ചു.
സർഗോത്സവ വിജിയികൾക്കുള്ള ട്രോഫി കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് വിതരണം ചെയ്തു. വായനമത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ജോസഫ് വിതരണം ചെയ്തു.
മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ കെ ആർ പ്രഭാകരൻ പിള്ള, മോഹനൻ കെ ആർ, കെ ജെ ജോൺ, അനിൽകുമാർ ഡി എന്നിവർ പ്രസംഗിച്ചു.