മോനിപ്പള്ളി: ഇൻഡ്യയിൽ ബിജെപി - സംഘപരിവാർ സർക്കാരുകൾ അടിയന്തരാവസ്ഥകൾക്ക് തുല്യമായ അടിച്ചമർത്തൽ രാഷ്ട്രീയം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് കെഎസ്കെടിയു കോട്ടയം ജില്ലാ പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു. മോനിപ്പള്ളിയിൽ കേരള കർഷക സംഘം, സിഐടിയു, കെഎസ്കെടിയു സംഘടനകൾ സംയുക്തമായി ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉഴവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിയൂസ്മാത്യു അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഷെറി മാത്യു, വൈസ് ക്യാപ്റ്റൻ ടി.കെ രത്നാകരൻ, ജാഥാ മാനേജർ കെ.സജീവ്കുമാർ, കേരള കർഷക സംഘം പാലാ ഏരിയാ ജോയിന്റ് സെക്രട്ടറി എബ്രാഹം സിറിയക്, കെഎസ്കെടിയു പാലാ ഏരിയാ കമ്മിറ്റി അംഗം ശ്രീനി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.