ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിന്റെ മാർഗ്ഗദീപമായിരുന്ന പ്രിയ വി.വി ജെയിംസ് വെട്ടിക്കൽ, അരുവിത്തുറ പെരുന്നിലം നിര്യാതനായി. 1993 മുതൽ 2003 വരെ പത്ത് വർഷക്കാലം ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു.
സ്നേഹം കൊണ്ടും മധുരമുള്ള വാക്കുകൾ കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ട ഹെഡ് മാസ്റ്റർ ആയിരുന്നു ജെയിംസ് വെട്ടിക്കൽ. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപെടുത്താനും സ്കൂളിന്റെ ഉയർച്ചയ്ക്കും വേണ്ടി ഏറെ പ്രവർത്തിച്ചയാളായിരുന്നു അദ്ദേഹം.
സ്കൂൾ കഴിഞ്ഞ മാസം സംഘടിപ്പിച്ച ഗുരുവന്ദനം എന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ ഭവനം സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അനേകം ശിഷ്യഗണങ്ങൾക്ക് അറിവ് പകർന്ന് നല്കിയിട്ടുണ്ട്. സംസ്കാരം പിന്നീട് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനോ ദേവാലയത്തിൽ നടക്കും.







