പാലാ: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസികളുടെ കൂട്ടായ്മയായ ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ സമിതി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പാലായിൽ ജില്ലാ തല ജല ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും.
നാളെ (23.3.23 വ്യാഴാഴ്ച ) രാവിലെ പത്തിന് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പ്രോഗ്രാമിൽ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത്, ജല അതോറിറ്റി, ജലനിധി ഉദ്യോഗസ്ഥർ, ഐ.എസ്.എ ടീമംഗങ്ങൾ, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ ഭാരവാഹികൾ, പമ്പ് ഓപ്പറേറ്റർമാർ തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി ഡി.ബിജീഷ് ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. ജലനിധി ഡയറക്ടർ (ടെക്നിക്കൽ ) എം.റ്റി. മണി, കേരള വാട്ടർ അതോറിറ്റിയുടെ അസി:എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സുരേഷ് കുട്ടപ്പൻ, അസ്സി.എം. ലൂക്കോസ്, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, സെക്രട്ടറി പി.കെ. കുമാരൻ, ജയിസൺ ആലപ്പാട്ട് എന്നിവർ പ്രസംഗിക്കും.
പദ്ധതികളുടെ തുടർ നടത്തിപ്പും പരിപാലന പ്രവർത്തനങ്ങൾക്കും സഹായകമായ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന സെമിനാറിൽ മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിലുള്ള വർക്ക് മേറ്റ് എസ്.ഡി.എസ്.എസ് ലെ മാനേജർ ജാൻസി ആന്റോ, സി.ഇ.ഒ മുഹമ്മദ് ഹവാസ് എന്നിവർ ക്ലാസ്സ് നയിക്കുന്നതാണ്.







