Hot Posts

6/recent/ticker-posts

പാലായിൽ കെ.എം മാണി ക്യാൻസർ സെൻ്റർ വരുന്നു; നഗരസഭാ ബജറ്റിൽ 2 കോടി




പാലാ: അടുത്ത വർഷത്തേക്കുള്ള നഗരസഭാ ബജറ്റിൽ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിക്കായി 3 കോടി 7 ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭാ ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തോട് അനുബന്ധിച്ച് റേഡിയേഷൻ ചികിത്സ കൂടി ആരംഭിക്കുന്നതിനായി കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.




കഴിഞ്ഞ ബജറ്റിൽ ശുപാർശ ചെയ്തിരുന്നുവെങ്കിലും ഗവ: വിഹിതം കുറഞ്ഞതുമൂലം പദ്ധതി നടപ്പാക്കുവാനായില്ല. ഈ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്തും തുക വകയിരുത്തുകയും മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. വൻ മുതൽമുടക്ക് ആവശ്യമുള്ള ഈ പദ്ധതിക്ക് മററ് ഏജൻസികളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. 


റേഡിയേഷൻ സുരക്ഷ ഉറപ്പു വരുത്തിയുള്ള കെട്ടിട നിർമ്മാണമാണ് ഉണ്ടാവേണ്ടത്. ജോസ്.കെ മാണി എം.പിയുടെ ശ്രമഫലമായി കേന്ദ്ര ആണവോർജ്ജ വകുപ്പിൽ നിന്നും ഉപകരണ സഹായവും അറിയിച്ചിട്ടുണ്ട്. കെട്ടിട സൗകര്യം ഉണ്ടായെങ്കിലേ ഇതു ലഭിക്കൂ.


റേഡിയേഷൻ കേന്ദ്രത്തിന് ആവശ്യമായ പ്രത്യക അനുമതികൾ ലഭിച്ചാൽ ആദ്യഘട്ട നിർമ്മാണം നടത്തുവാൻ ഈ വർഷം കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജു അറിയിച്ചു. കൂടാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഡിഫിക്കേഷൻ, ചുറ്റുമതിൽ, അനൗൺസ്മെൻ്റ് സിസ്റ്റം, സി.സി.ടി.വി, ഫർണിച്ചർ, പെയിൻ്റിംഗ് എന്നിവയ്ക്കായാണ് തുക നീക്കിവച്ചിരിക്കുന്നത്.


ഡയാലിസിസ് രോഗികൾക്ക് കിറ്റുകൾക്കായി രണ്ടു ലക്ഷം രൂപയും ഹോമിയോ ആയുർവേദ ആശുപത്രികൾക്കായി 20 ലക്ഷം രൂപ വീതവും വകയിരുത്തിയിട്ടുള്ളതായി ഷാജു തുരുത്തൻ പറഞ്ഞു. വകയിരുത്തലുകൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരo ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



നഗരസഭാ ബജറ്റ്: ക്യാൻസർ സെൻ്റർ തുക വകയിരുത്തിയതിൽ അഭിനന്ദനം

പാലാ:  പ്രതിവർഷം 5000-ൽ പരം പേർ സൗജന്യ ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ച് കീമോതെറാപ്പി സൗകര്യം കൂടി ഏർപ്പെടുത്തുന്നതിനായി കെ.എം.മാണി ക്യാൻസർ സെൻ്റ്ർ  ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുംപ്രത്യേകം തുക വകയിരുത്തിയ നഗരസഭാ അധികൃതരെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ റേഡിയേഷൻ ഉപകരണത്തിൻ്റെ തകരാറിനെ തുടർന്ന് ഇവിടെ ചികിത്സ തേടി വരുന്ന രോഗികളെ തിരുവനന്തപുരം ആർ.സി.സി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് അയക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. 

ഇത് രോഗികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയും കഷ്ടപ്പാടും ഉണ്ടാകുന്നു. കീമോതെറാപ്പി വരെയുള്ള ചികിത്സയും മരുന്നും കിടത്തി ചികിത്സയും സൗജന്യമായാണ് പാലാ ആശുപത്രിയിൽ ക്യാൻസർ രോഗികൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഇപ്പോൾ വകയിരുത്തിയ തുക ചിലവഴിക്കാനായാൽ സർക്കാർ മേഖലയിൽ കോട്ടയം ജില്ലയിലെ രണ്ടാം റേഡിയേഷൻ ചികിത്സാകേന്ദ്രത്തിന് വഴിതുറക്കുമെന്ന് ജയ്സൺ മാന്തോട്ടം പറഞ്ഞു.

Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ പാലായിലും
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ