ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ ബംഗാൾ സ്വദേശി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ(38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രൊഡക്ടിസിന്റെ പിൻവശത്ത് സംരക്ഷ ഭിത്തി നിർമാണത്തിനിടെയാണ് അപകടം.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഫാക്ടറി വളപ്പിന് പിൻവശത്ത് വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും വളരെ ശ്രമകരമായായാണ് ബോഡി പുറത്തെടുത്തത്. മൃതദേഹം പിഎംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി.







