കെ ഫോൺ പദ്ധതിയുടെ പാലാ നിയോജകമണ്ഡല തല ഉദ്ഘാടനം ളാലം ഗവൺമെന്റ് എൽപി സ്കൂളിൽ ജൂൺ 5ന് വൈകുന്നേരം 3 മണിയ്ക്ക് നടക്കും. മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പാലാ നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.







