Hot Posts

6/recent/ticker-posts

13 കാരിയെ പീഡിപ്പിച്ച കേസിൽ ഭോജ്പുരി ഗായകൻ അറസ്റ്റിൽ




ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഭോജ്പുരി ഗായകൻ അറസ്റ്റിൽ. പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ബിഹാർ സ്വദേശിയും ബാബുൽ ബിഹാറി എന്ന പേരിൽ അറിയപ്പെടുന്ന ഭോജ്പുരി ഗായകനുമായ അഭിഷേക് (21) ആണ് അറസ്റ്റിലായത്.



ഇയാളുടെ യൂട്യൂബ് ചാനലിൽ 27,000 ഫോളോവർമാരുണ്ട്. രണ്ടു വർഷം മുൻപ് അഭിഷേക് രാജീവ് നഗറിൽ താമസിച്ചപ്പോൾ പതിമൂന്നുകാരിയുമായി സൗഹൃദം നടിച്ചു വശത്താക്കി ഹോട്ടൽ മുറിയിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഇതിനു പിന്നാലെ പെൺകുട്ടിയുടെ ചിത്രങ്ങളും പകർത്തി.


സംഭവത്തിനുശേഷം ഇയാളോടു പെൺകുട്ടി അകലം പാലിച്ചു നടക്കുകയായിരുന്നു. ആരോടും ഇയാളെക്കുറിച്ചു പറഞ്ഞിരുന്നുമില്ല. എന്നാൽ കുറച്ചുദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ ഇയാൾ പങ്കുവച്ചു. ഇതേത്തുടർന്ന് കുടുംബം ചോദിച്ചപ്പോഴാണ് പെൺകുട്ടി വിവരങ്ങൾ പറഞ്ഞത്. ബുധനാഴ്ച കുടുംബം പരാതി നൽകി.


പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയശേഷം പോക്സോ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അഭിഷേകിനെ സെക്ടർ 14 പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ അഭിഷേകിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു വിട്ടു.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു