Hot Posts

6/recent/ticker-posts

ലഹരി സംഘങ്ങളുടെ തായ് വേരറുക്കണം: മദ്യ വിരുദ്ധ ഏകോപന സമിതി



അങ്കമാലി: യുവതലമുറയെയും, കുട്ടികളേയും ലഹരിക്കടിമകളാക്കി പാഴ് ജന്മങ്ങളാക്കി മാറ്റുന്ന ലഹരിമാഫിയകളുടെ തായ്വേര് അറുക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.അങ്കമാലിയിൽ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോവിഡ് പോലെ തന്നെ പടർന്നു പന്തലിക്കുന്ന മാരക വിപത്തായി മാറിയിട്ടുണ്ട് ലഹരി ഉപയോ​ഗം. സിന്തറ്റിക് ലഹരികൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം അദ്ദേഹം തുടർന്നു പറഞ്ഞു.




എകോപന സമിതി വൈസ് പ്രസിഡന്റ് ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ കെ.എ. പൗലോസ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. എം.പി ജോസി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.


ചെറിയാൻ മുണ്ടാടൻ, എം.കെ. പുരുഷോത്തമൻ, ജോസ് പടയാട്ടി, ഡേവീസ് ചക്കലാക്കൽ, റോയ് പടയാട്ടി, ജോർജ് ഇമ്മാനുവൽ, എം.ഡി. ലോനപ്പൻ ആൻറണി വടക്കുഞ്ചേരി, കെ.വി. ഷാ, വർഗീസ് കൊളരിക്കൽ എന്നിവർ പ്രസംഗിച്ചു.




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു