Hot Posts

6/recent/ticker-posts

കാലവർഷം ലക്ഷദ്വീപിൽ; കേരളത്തിൽ എത്താൻ വൈകിയേക്കും




തിരുവനന്തപുരം: ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം ലക്ഷദ്വീപിൽ മിനിക്കോയ് ദീപിൽ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടത്. എന്നാൽ, വൈകുമോയെന്ന് ആശങ്കയുണ്ട്.

ലക്ഷദ്വീപിൽ എത്തിയെങ്കിലും തുടർന്ന് മുന്നേറാനുള്ള അനൂകൂല സാഹചര്യമുണ്ടോയെന്ന്
കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച കേരളത്തിൽ തീരെ മഴ കുറവുമായിരുന്നു. ശ്രീലങ്കയിൽ സാധാരണയിലും പത്തുദിവസം വൈകിയാണ് കാലവർഷം തുടങ്ങിയത്.



അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും അന്തരീക്ഷച്ചുഴികൾ കാലവർഷത്തെ സ്വാധീനിക്കും. തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെടും. രണ്ടുദിവസത്തിനകം ന്യൂനമർദമാകാനാണ് സാധ്യത. ന്യൂനമർദം തീരത്തുനിന്ന് അകന്നാണ് പോകുന്നതെങ്കിൽ കാലവർഷത്തിന്റെ തുടക്കം ദുർബലമാവും. തീരത്തോട് അടുത്താണെങ്കിൽ തുടക്കം കനക്കും.










Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"