Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ഹരിതസഭ ജൂൺ 5 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ




തീക്കോയി ഗ്രാമപഞ്ചായത്തിൽ  പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു വലിച്ചെറിയൽ മുക്ത /ശുചിത്വ ഗ്രാമപഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 2023 ജൂൺ മാസം 5 ആം തീയതി രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഹരിത സഭ ചേരും. യോഗത്തിൽ 2023 മാർച്ച് 15 മുതൽ ജൂൺ 1 വരെ ഗ്രാമപഞ്ചായത്തിൽ നടത്തിയിട്ടുള്ള മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും. 




ഹരിത കർമ്മ സേനയുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ  ഊർജ്ജിതപ്പെടുത്തുന്നതിന് രൂപരേഖ തയ്യാറാക്കും. 


ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കും. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, ആശ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേന തൊഴിലുറപ്പ് പ്രവർത്തകർ,  റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, വായനശാല പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ശാസ്ത്ര സാംസ്കാരിക സംഘടന പ്രതിനിധികൾ, തൊഴിലാളി സർവീസ് സംഘടന പ്രതിനിധികൾ, എൻഎസ്എസ് ചുമതലയുള്ള അധ്യാപകർ, സ്കൂൾ പി റ്റി എ പ്രതിനിധികൾ, വിദ്യാർത്ഥി  പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ, സീനിയർ സിറ്റിസൺ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുക്കുമെന്ന്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.











Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ പാലായിലും
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ