Hot Posts

6/recent/ticker-posts

എഐടിയുസി ജില്ലാ സമ്മേളനം ആഗസ്റ്റ് 12, 13 തിയതികളില്‍ പാലായില്‍


പാലാ: ആഗസ്റ്റ് 12,13 തിയതികളില്‍ പാലായില്‍ വച്ച് നടക്കുന്ന എഐറ്റിയുസി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂരത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ശനിയാഴ്ച 10 ന് ജില്ല പ്രസിഡന്റ് റ്റി.എന്‍ രമേശന്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. 



പ്രതിനിധി സമ്മേളനം എഐറ്റിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി അഡ്വ.വി കെ സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. 



സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍, സിപിഐ ജില്ല സെക്രട്ടറി അഡ്വ.വി ബി ബിനു, വാഴൂര്‍ സോമന്‍ എംഎല്‍എ, സി.കെ ആശ എംഎല്‍എ, എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ  കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി,



കിസ്സാന്‍ സഭ ജില്ല പ്രസിഡന്റ് അഡ്വ.തോമസ് വി റ്റി, മഹിളാ സംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്, സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, എഐവൈഎഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും. 


 
അഡ്വ.പി ആര്‍ തങ്കച്ചന്‍ സ്വാഗതവും അഡ്വ.പയസ് രാമപുരം നന്ദിയും രേഖപ്പെടുത്തും. പൊതു ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.പി ആര്‍ തങ്കച്ചന്‍, അഡ്വ.പയസ് രാമപുരം, സിബി ജോസഫ്, പി കെ ഷാജകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും