
ഭരണഘടനയുടെ 73, 74 ഭേദഗതിക്ക് ശേഷം 1994 പഞ്ചായത്തീരാജ് നഗരപാലിക നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തി. 2009 ൽ അത് 50 ശതമാനമാക്കി മാറി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നു.
വിദ്യാഭ്യാസ രംഗത്തും പുരുഷന്മാരോട് ഒപ്പം കേരള വനിതകൾ തുല്യത നേടി. ആരോഗ്യ സംരക്ഷണ കാര്യത്തിൽ, ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും എല്ലാം കേരള വനിതകൾ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും കേരള വനിതകൾ ഒന്നാം സ്ഥാനത്താണ്. ഈ നിലയിലെല്ലാം കേരളം രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് തോമസ് ചാഴികാടൻ എംപി വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പാർലമെൻറിൽ പറഞ്ഞു.
