Hot Posts

6/recent/ticker-posts

സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് സ്ത്രീകൾ: സി.ഐ ബാബു സെബാസ്റ്റ്യൻ


തലപ്പലം: സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയെപ്പറ്റിയും ഇതിനെതിരെ ജാഗരൂകരായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഉള്ള ബോധവത്കരണ ക്ലാസ്സ്‌ തലപ്പലം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 


സിഡിഎസ് ചെയർപേഴ്സൺ ശ്രീജ കെ.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു. 





ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു. ഓൺലൈൻ, സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് സ്ത്രീകളാണെന്നും പുറത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്നോർക്കുന്നതും പരാതി കൊടുക്കുന്നതിൽനിന്നും ഇവരെ പുറകോട്ട് വലിക്കുന്നതായും സി.ഐ കൂട്ടിചേർത്തു. 

സിഡിഎസ് വൈസ് ചെയർപേഴ്സൺ ആശ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയ്, മെമ്പർമാരായ ചിത്ര സജി, ജോമി ബെന്നി, വിഇഒ മിനി, കുടുംബശ്രീ മെമ്പർ സെക്രട്ടറി അനുചന്ദ്രൻ, സിഡിഎസ്, എഡിഎസ് ഭരണ സമിതി അംഗങ്ങൾ, സിഡിഎസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും