ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
September 21, 2023
ചെമ്മലമറ്റം: ലഹരി ഉപേക്ഷിക്കൂ ജീവിതം ലഹരിയാക്കൂ... എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഭവനങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ചു.
സ്കൂളിലെ ആയിരം വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ സന്ദേശം എത്തിക്കുകയും ലഹരിക്ക് എതിരേ രക്ഷിതാക്കളുടെ ഒപ്പ് ശേഖരിക്കുകയും ലഹരി വിരുദ്ധ പ്രതിഞ്ജ എടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ സാബു മാത്യു, അധ്യാപകരായ ജിജി ജോസഫ്, അജൂ ജോർജ്, സിനു ജോസഫ് എന്നിവർ നേതൃത്വം നൽകി.