Hot Posts

6/recent/ticker-posts

സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ മാതൃക: മാണി സി കാപ്പൻ എം.എൽ.എ.



പ്രവിത്താനം: സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രവിത്താനം സ്കൂൾ മറ്റ്  വിദ്യാലയങ്ങൾക്ക് മാതൃകയാണെന്ന് എം.എൽ.എ മാണി സി.കാപ്പൻ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചേർന്ന് പ്രവിത്താനം കവലയിൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ലോകസമാധാനം വെല്ലുവിളികൾ നേരിടുന്ന ആധുനിക സാഹചര്യത്തിൽ ഇത്തരം പരിപാടികൾ പ്രശംസനീയം ആണെന്ന് അദ്ദേഹം പറഞ്ഞു. ലോകസമാധാനത്തിന്റെ സന്ദേശ വാഹകരായി ഇന്നത്തെ വിദ്യാർത്ഥികളാണ് മാറേണ്ടതെന്ന്  അദ്ദേഹം  അഭിപ്രായപ്പെട്ടു.









ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ, സജി എസ്. തെക്കേൽ, പിടിഎ പ്രസിഡണ്ട് ജിസ്മോൻ തുടിയൻപ്ലാക്കൽ, തോമസ് മണക്കാട്ട്, സോളി തോമസ്, സി. ആൻസി ടോം, ജിതിൻ പി.മാത്യു എന്നിവർ പ്രസംഗിച്ചു. 



നീതു അന്ന ജോബ്, ലിയ മാത്യു, അലീന എലിസബത്ത് അലക്സ്, ജെഫ്‌സിൻ ജോസഫ്, ജിജു ജോസഫ്, ഡെന്നിസ് കുരുവിള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും