Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് എം സംസ്കാരവേദി പുസ്തക പ്രകാശനവും സാഹിത്യോത്സവവും സെമിനാറും നാളെ കോട്ടയത്ത്‌ നടക്കും

കോട്ടയം: കേരള കോൺഗ്രസ് എം സംസ്കാരം വേദിയിലെ 27 അംഗങ്ങൾ രചിച്ച നാടകങ്ങളുടെ സമാഹാരമായ"നാടകവേദി"എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവും 05/10/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം കെ എം മാണി ഭവനിൽ കേരള ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിക്കും. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ ഡോ: വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.
പുസ്തക പ്രകാശന ചടങ്ങിൽ ഡോ:സുമ സിറിയക് "നാടകവേദി"യുടെ ആദ്യപ്രതി ഏറ്റുവാങ്ങും.തുടർന്ന് "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്"എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഡോ ജേക്കബ് സാംസൺ മുഖ്യപ്രബന്ധം അവതരിപ്പിക്കും.
സാഹിത്യോത്സവത്തിന്റെ ഭാഗമായ കവയരങ്ങിന്റെ ഉദ്ഘാടനം ഡോ:എ കെ അപ്പുക്കുട്ടൻ നിർവഹിക്കും.ഫിലിപ്പോസ് തത്തംപള്ളി,സിനി വി ജെ, ജേക്കബ് സാംസൺ, വട്ടപ്പാറ രവി, ജൂബി കെ ബേബി, അമ്പിളി ബാലചന്ദ്രൻ, തോമസ് കാവാലം,ബാബു കൊച്ചുമുറി,ബ്ലസി ലാലൻ പറവൂർ മുതലായവർ കവിതകൾ അവതരിപ്പിക്കും.
സംസ്കാരവേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ,തോമസ് കാവാലം, ജോയി നാലുനാക്കൽ, ജയ്സൻ ജോസഫ് കുഴിക്കാട്ടിൽ, അഡ്വ പ്രദീപ് കൂട്ടാല, ബിജോയ് പാലാക്കുന്നേൽ എന്നിവരടങ്ങിയ സംഘാടകസമിതി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി