തിരുവനന്തപുരം: തുടര്‍ച്ചായായ രണ്ടാം ദിവസവും രോഗമുക്തിയില്ലാതെ സംസ്ഥാനത്ത് കോവിഡ് സ്ഥരീകരിച്ചു. പുതിയതായ് 29 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം ആറ്, തൃശൂര്‍ നാല്, തിരുവനന്തപുരം, കണ്ണൂര്‍ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് രണ്ട് വീതം, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. കണ്ണൂരുള്ള ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.
ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി. 130 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 67789 പേരാണ് നിരീക്ഷണത്തിലുള്ളത്. 473 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
