തിരുവനന്തപുരം: മുന്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 26 മുതല്‍ 30 വരെയാണ് പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുക. മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും.
എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഷോപ്പിങ് കോംപ്ലെക്സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കം. റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണ വിതരണം നടത്താം. എന്നാല്‍ പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവിറി അനുവദിക്കും.
