Hot Posts

6/recent/ticker-posts

മുഖസൗന്ദര്യത്തിന് തക്കാളി തേൻ


ലോക്ക്ഡൗൺ കാരണം ബ്യൂട്ടിപാർലറുകൾ  അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ മുഖസൗന്ദര്യത്തെപ്പറ്റി വ്യാകുലരാണ് നമ്മളെല്ലാവരും. ഇനിയിപ്പോൾ അടുക്കള തന്നെ ശരണം. അടുക്കളയിലെ സുന്ദരകുട്ടപ്പൻ തക്കാളിയാകട്ടെ ഇന്നത്തെ താരം. ആരോഗ്യസംരക്ഷണത്തിന് ചുക്കാൻ പിടിക്കുന്ന തക്കാളി സൗന്ദര്യ സംരക്ഷണത്തിന് എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം നമുക്ക്.

തക്കാളി നീരും അതിൽ ഒരു സ്പൂൺ തേനും മിക്സ് ചെയ്ത് വെക്കുക. ഇത് നല്ലത് പോലെ സെറ്റായതിന് ശേഷം മുഖത്ത് പുരട്ടുക. പത്ത് മിനിറ്റ് നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടതാണ്. പത്ത് മിനിറ്റിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് ടിഷ്യുവിന്റെ സഹായത്തോടെ തുടച്ച് മാറ്റുക. ഇത് ചെയ്യുന്നതിലൂടെ ചർമ്മത്തിലെ എല്ലാ അഴുക്കും ഇല്ലാതാവുകയും ചെയ്യും. സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

ചർമ്മം ക്ലീൻ ആവുന്നതിനും സൗന്ദര്യത്തിനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം നൽകി മുഖത്തിന് തിളക്കം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന മറ്റൊന്നാണ് നിറം കുറവ്. ഈ പ്രശ്നത്തിനും നേരത്തെ നിർമ്മിച്ച തക്കാളി തേൻ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച ഉപായം തന്നെയാണ് ഈ മിശ്രിതം എന്ന കാര്യത്തിൽ സംശയം വേണ്ട.

ബ്ലാക്ക്ഹെഡ്‌സ്, മുഖക്കുരുവിന്റെ പാടുകൾ, വരണ്ട ചർമ്മം, ചുളിവുകൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് ഈ തക്കാളി തേൻ മിശ്രിതം. ദിവസവും ചർമ്മത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിനും അകാല വാർദ്ധക്യത്തിനും പരിഹാരം കാണുന്നതിന് നല്ലൊരു സഹായി കൂടിയാണ് ഈ മിശ്രിതം.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും