കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് നേഹ സക്‌സേന. മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലൂടെ താരം മോഹലാലിനൊപ്പവും അഭിനയിച്ചു. സഖാവിന്റെ പ്രിയസഖി, പടയോട്ടം, ധമാക്ക, ലാല്‍ബാഗ്,ജീംബൂബാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
തന്റെ ചെറുപ്പകാലത്തെ കഷ്ടപ്പാടുകളും വേദനകളും പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. താരത്തിന്റെ റീലിസാവാന്‍ തയ്യാറെടുക്കുന്ന സിനിമയൂടെ മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
തന്റെ ചെറുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ പോലും കാശ് ഇല്ലായിരുന്നു. താനും അമ്മയും ഒന്‍പതു ദിവസം പച്ചവെളളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓര്‍ക്കുന്നു. പിതാവ് ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ ഉപേക്ഷിച്ചു പോയി. അമ്മയാണ് എനിക്കെല്ലാം. ഞാന്‍ ഒരു അഭിനേത്രിയാകുന്നതില്‍ അമ്മക്ക് താല്‍പ്പര്യം ഇല്ലായിരുന്നു.
വളര്‍ന്നതില്‍ പിന്നെ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലാണ് നേഹയുടെ സന്തോഷം. മോഡലിങ്ങിലെക്കെത്തിയതും അമ്മ അറിയാതെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കാലത്തെ വേദനകളാണ് ജീവിതത്തില്‍ വിജയിക്കാന്‍ പ്രേരിപ്പിച്ചത്. വിജയിക്കാന്‍ വേണ്ടി ആരുടെയും കാലു പിടിച്ചിട്ടില്ല. കഠിനാദ്ധ്വാനത്തിലൂടെയാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും താരം പറഞ്ഞു.