ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടത്തുക. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുന്നത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ സമയക്രമം
ജൂലൈ 1 - ഹോം സയന്‍സ്
ജൂലൈ 2 - ഹിന്ദി ഇക്ടീവ്, ഹിന്ദി കോര്‍
ജൂലൈ 3 - ഫിസിക്സ്
ജൂലൈ 4 - അക്കൗണ്ടന്‍സി
ജൂലൈ 6 - കെമിസ്ട്രി
ജൂലൈ 7 - ഇന്‍ഫോമാറ്റിക്സ് പ്രാക്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്
ജൂലൈ 9 - ബിസിനസ് സ്റ്റഡീസ്
ജൂലൈ 10 - ബയോ ടെക്നോളജി
ജൂലൈ 11 - ജ്യോഗ്രഫി
ജൂലൈ13 - സോഷ്യോളജി
