ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇടവകയിലെ മുൻകാല മിഷൻലീഗ് പ്രവർത്തകാംഗങ്ങളെ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
അജോ വാധ്യാനത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ബിൻസി ഞള്ളായിൽ ആമുഖപ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.
കാവുംകണ്ടം ഇടവകയിലെ ആദ്യകാല മിഷൻ ലീഗ് അംഗങ്ങളായ കുഞ്ഞേട്ടൻ ചിറപ്പുറത്തേൽ, ദേവസ്യ കൂനംപാറയിൽ എന്നിവരെ ചടങ്ങിൽ വികാരി ഫാ. സ്കറിയ വേകത്താനം പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.