അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അയി സജി തടത്തിൽ തെരഞ്ഞെടുത്തു. അതിരമ്പുഴ പഞ്ചായത്ത് 3ാം വാർഡ് മെമ്പർ ആണ്. പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടി വിജയിച്ചു.
എൽഡിഎഫിന് 5 ഉം യുഡിഫ് 15 ഉം സ്വതന്ത്രർ 2 മാണ് നിലവിൽ ഉള്ളത്. അതിൽ സ്വതന്ത്രർ ഉൾപ്പടെ വോട്ടു ചെയ്തു 17 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥി സജി തടത്തിലിനു ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ജോസ് അഞ്ജലി 5 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് പ്രസിഡന്റ് ബിജു വലിയമല രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ വ്യവസായി ഓഫീസർ ലോറൻസ് മാത്യു റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.






