ഉത്തരവാദിത്വ ടൂറിസം മിഷൻ നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. സ്ത്രീകൾക്ക് ഒറ്റക്കും കൂട്ടായും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സംസ്ഥാനത്തുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം നെറ്റ് വർക്ക് രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ സ്ത്രീ സൗഹൃദ വിനേദസഞ്ചാരം രാജൃത്ത് തന്നെ ആദൃമാണ്. സ്ത്രീ സൗഹൃദ ടൂർ പാക്കേജ് ഏറ്റെടുത്ത് നടത്തുന്നതും മേൽ നോട്ടവും താമസ സൗകരൃവുമെല്ലാം സ്ത്രീകളുടെ മേൽ നോട്ടത്തിലായിരിക്കും.
ഉത്തരവാദിത്വ ടൂറിസത്തിന്റെ കീഴലുള്ള 80 ശതമാനം യൂണിറ്റുകളും നയിക്കുന്നത് സ്ത്രീകളാണെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇത് സംസ്ഥാന ടൂറിസത്തിന്റെ മികവുറ്റ പദ്ധതിയാക്കുമെന്നും മന്ത്രി പറഞ്ഞു.






