കെട്ടിടനികുതി നിശ്ചയിച്ചശേഷം തറവിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റം മേയ് 15-നകം അറിയിക്കണം. ഇങ്ങനെ അറിയിക്കാത്ത കെട്ടിട ഉടമകളിൽനിന്ന് പിഴ ഈടാക്കും.
കെട്ടിടങ്ങൾക്ക് മാറ്റംവരുത്തിയ വിവരം 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിച്ചില്ലെങ്കിൽ 1000 രൂപ പിഴയായി ഈടാക്കാമെന്നാണ് വ്യവസ്ഥ. വർധിപ്പിച്ച നികുതി 1000 രൂപയെക്കാൾ അധികമാണെങ്കിൽ ആ തുകയാണ് പിഴയായി നൽകേണ്ടിവരുക.
പുതിയ കെട്ടിടം പൂർത്തിയായതും ഉപയോഗിക്കുന്നതു 15 ദിവസത്തിനകം അറിയിച്ചില്ലെങ്കിൽ 500 രൂപയിൽ കവിയാത്ത തുകയാണ് പിഴ. ഇതും മേയ് 15-നകം അറിയിച്ചാൽ പിഴ ഒഴിവാകും. ബജറ്റ് നിർദേശത്തിനുശേഷം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉടമ, വിവരം അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ വിവരം സ്ഥലപരിശോധന നടത്തി ജൂൺ 30-നകം ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിർണയിക്കുക.







