Hot Posts

6/recent/ticker-posts

ദുരിതാശ്വാസനിധി തട്ടിപ്പു തടയാൻ ശുപാർശ; പ്രശ്നത്തിന്റെ ഗൗരവം അനുസരിച്ചു തുകയ്ക്കു പരിധി വേണം




മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായധനം നൽകുമ്പോൾ രോഗം, പ്രകൃതിക്ഷോഭം തുടങ്ങിയ പ്രശ്നത്തിന്റെ ഗൗരവം അനുസരിച്ചു തുകയ്ക്കു പരിധി നിശ്ചയിക്കണമെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിനു ശുപാർശ നൽകി. 



ദുരിതാശ്വാസ നിധി തട്ടിപ്പിനു പിന്നിൽ ഏജന്റുമാർ റവന്യു ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ഉൾപ്പെടുന്ന വൻ ലോബിയുണ്ടെന്ന് 14 ജില്ലകളിലും ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ കഴിഞ്ഞമാസം നടത്തിയ മിന്നൽപരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിലുള്ള മറ്റു ശുപാർശകൾ:


വരുമാനപരിധി നിലവിലെ 2 ലക്ഷം രൂപയിൽനിന്ന് ഉയർത്തുക.

അപേക്ഷകർ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ ബാങ്ക് അക്കൗണ്ടോ നൽകണം. ഇല്ലെങ്കിൽ മാത്രം അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ രേഖപ്പെടുത്തണം.

റേഷൻ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങളും നൽകണം.


വരുമാന സർട്ടിഫിക്കറ്റ് നൽകാനുള്ള പരിശോധന കൂടുതൽ സൂക്ഷ്മമാക്കാൻ വില്ലേജ് ഓഫിസർമാരോടു നിർദേശിക്കണം.

∙ വർഷത്തിൽ 2 തവണ വില്ലേജ് തല ഓഡിറ്റ് നടത്തണം.

മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഓഫിസ് മുഖേന ലഭിക്കുന്ന അപേക്ഷകളിൽ 5 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ് ഓഫിസിൽനിന്നു നേരിട്ടു കലക്ടറേറ്റിലേക്കു റിപ്പോർട്ട് നൽകാൻ നിർദേശിക്കണം.





Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"