പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നും ഒരു താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയാണെന്നുമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ഇന്നു വൈകിട്ട് ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ യോക്കോ ലെനൻ സെന്ററിൽ നടക്കുന്ന സംഗീതപരിപാടിക്കാണ് ജയശ്രീ ബ്രിട്ടനിലെത്തിയത്. ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയശ്രീയെ പെട്ടെന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.







