Hot Posts

6/recent/ticker-posts

വണ്ടി ഓവര്‍സ്പീഡെങ്കില്‍ ഇനി യാത്രക്കാര്‍ക്കും മുന്നറിയിപ്പ്: അപായ സൂചന മുഴങ്ങും



പൊതുവാഹനങ്ങള്‍ അമിതവേഗത്തിലാണെങ്കില്‍ ഇനി യാത്രക്കാർക്കും മുന്നറിയിപ്പ് ലഭിക്കും. വാഹനം വേഗപരിധി ലംഘിച്ചാല്‍ യാത്രക്കാർക്കും അപായസൂചന മുഴങ്ങുന്നവിധത്തില്‍ ജി.പി.എസിന്റെ നിബന്ധനകള്‍ ഗതാഗതവകുപ്പ് പരിഷ്‌കരിച്ചു.



പൊതുവാഹനങ്ങള്‍ അതിവേഗത്തിലാണെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. നിലവില്‍ വേഗപരിധി കഴിഞ്ഞാല്‍ ഡ്രൈവര്‍ക്കുമാത്രം കേള്‍ക്കാന്‍ പാകത്തിലാണ് അപായസൂചന മുഴങ്ങുന്നത്. ഇത് ഡ്രൈവര്‍മാര്‍ അവഗണിക്കുന്നത് ഒഴിവാക്കാനാണ് യാത്രക്കാര്‍ക്കുകൂടി മനസ്സിലാകുന്നവിധത്തില്‍ സന്ദേശം നല്‍കുന്നത്. 


വാഹനം വേഗപരിധി ലംഘിച്ചാല്‍ യാത്രക്കാരുടെ കാബിനിലും അപായസൂചന മുഴങ്ങുന്നവിധത്തില്‍ ജി.പി.എസിന്റെ നിബന്ധനകള്‍ ഗതാഗതവകുപ്പ് പരിഷ്‌കരിച്ചു.


വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെടുന്നതിനുമുമ്പ് അതിവേഗം സംബന്ധിച്ച അപായസൂചന ഡ്രൈവര്‍ക്കും, എസ്.എം.എസ്. സന്ദേശം ഉടമയ്ക്കും നല്‍കിയിരുന്നെങ്കിലും ഇരുവരും അവഗണിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ഇടപെടല്‍ ഉറപ്പാക്കുന്നവിധത്തിലാണ് ജി.പി.എസ്. സംവിധാനം പരിഷ്‌കരിച്ചത്. വാഹനത്തിന്റെ വേഗം, പാത, എന്നിവയെല്ലാം തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണിത്.


സംസ്ഥാനത്ത് ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. നിര്‍ബന്ധമാണ്. ഇവ വില്‍ക്കുന്ന കമ്പനികള്‍ വിപണാനന്തരസേവനം നല്‍കാതിരിക്കുന്നത്  ഒഴിവാക്കാന്‍ 50 ലക്ഷം രൂപ സുരക്ഷാനിക്ഷേപം ഈടാക്കും.



Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"