കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിന് മുന്നോടിയായുള്ള കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി. കടപ്പാട്ടൂർ ക്ഷേത്ര ഗോപുരത്തിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് തിടുനടയിൽ ഭക്തിപൂർവം സമർപ്പിച്ചു.
കഴിഞ്ഞ 15 വർഷമായി ഇടനാട് മണിവിലാസം രതീഷാണ് കൊടിക്കയറും കൊടിക്കൂറയും സമർപ്പിക്കുന്നത്. അന്നേദിവസം വൈകിട്ട് ദീപാരാധനയും ചുറ്റുവിളക്കും നടന്നു.









