കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മെയ് 23 ചൊവ്വാഴ്ച പഠനയാത്ര നടത്തുന്നു. കിഴക്കമ്പലം പഞ്ചായത്ത്, കിറ്റെക്സ് കമ്പനി എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തുന്നത്.
കിഴക്കമ്പലം ട്വന്റി - ട്വന്റി പഞ്ചായത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ, വികസന പരിപാടികൾ തുടങ്ങിയവ നേരിൽകണ്ട് മനസ്സിലാക്കുന്നതിനാണ്. കേരളത്തിന്റെ വികസന കുതിപ്പിൽ പുതിയ ദിശാബോധം നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്ന പഠനയാത്രയ്ക്ക് വികാരി ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ഡേവിസ് കല്ലറക്കൽ, അജിമോൾ പള്ളിക്കുന്നേൽ, കൊച്ചുറാണി ഈരൂരിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.