ഇടുക്കി: വില്‍പനക്കായി കഞ്ചാവ് സൂക്ഷിച്ച സഹോദരങ്ങളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ വര്‍ഗീസ് (27), സഹോദരന്‍ ജയന്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (ഡാന്‍സാഫ്) പൂപ്പാറയില്‍നിന്ന് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 1.3 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പന നടത്തുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.