മലപ്പുറം: കാഞ്ഞങ്ങാടുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ പീഡന ശ്രമമെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികനായ കണ്ണൂര്‍ സ്വദേശി ഷംസുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസ് മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്നാണ് ഷംസുദ്ദീനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോൾത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. ഇതേ സീറ്റിലെ യാത്രക്കാരനായിരുന്നു ഷംസുദ്ദീൻ. തുടർന്ന് സഹയാത്രിക, കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടർ ഷംസുദ്ദീനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.