പാലാ: ലയൺസ് ഡിസ്ട്രിക്റ്റ് 318 B യുടെ 93-ാം യുവജന ശാക്തീകരണ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം എമിറേറ്റ്സ് പ്രെറ്റി പെറ്റൽസും സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഐ.റ്റി.ഇ പാലായും സംയുക്തമായി മോട്ടിവേഷൻ പ്രോഗ്രാം നടത്തി.
ഡോ. സിസ്റ്റർ ബീനാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.കിൻഫ്രാ ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ജോർജുകുട്ടി ആഗസ്തി ക്ലാസ് നടത്തി.കോർഡിനേറ്റർ ബിന്ദു ജോസഫും പ്രസംഗിച്ചു.