കോട്ടയം: ക്രിസ്ത്യൻ സഭാ പിതാക്കന്മാരെ എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടും മൗനം ഭജിച്ചിരിക്കുന്ന ജോസ് കെ മാണി മൗനം വെടിയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ബിഷപ്പ് പാബ്ലാനി പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് സി പി എം പിതാവിനെതിരെ പുലഭ്യം പറയുന്നത് കേട്ട് ഭരണകക്ഷിയിലെ ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവർ അതുകേട്ട് ആസ്വദിക്കുകയാണെന്നും സജി അരോപിച്ചു.