തീക്കോയി പഞ്ചായത്തുപടിയിൽ നിയന്ത്രണംവിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചുകയറി അപകടം. ചാലക്കുടിയിൽ നിന്നും വിവാഹഫോട്ടോഷൂട്ടിനായി വാഹമണ്ണിലേയ്ക്ക് പോയ ശേഷം തിരിച്ചുവന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും തുടർന്ന് ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
ഓട്ടോയിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ അത്യാലിയിൽ ജോയിയെ ഈരാറഅറുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയിയുടെ തലയ്ക്കാണ് പരുക്കേറ്റത്.
കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ തിരക്ക് ഉണ്ടാകുന്ന ഇവിടെ മറ്റാരും ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.








