കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയും , ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും, വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ വീണ്ടും കൊള്ളയടിക്കുകയാണെന്ന് യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സംസ്ഥാനത്ത് സാധാരണക്കാർ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനത്തിന് ഇനിയും വില വർദ്ധിപ്പിക്കുവാൻ ഉണ്ടോയെന്ന് ഗവേഷണം നടത്തുന്ന എൽഡിഎഫ് സർക്കാർ മുഖംമൂടി അണിഞ്ഞ പിടിച്ച് പറിക്കാർക്ക് തുല്യമാണെന്നും സജി കുറ്റപ്പെടുത്തി.







