Hot Posts

6/recent/ticker-posts

കേന്ദ്രം ഒഴിവാക്കിയ പാഠഭാ​ഗങ്ങൾ കേരള ക്ലാസുകളിൽ പുസ്തകമായി ഓഗസ്റ്റിൽ



12–ാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ നിന്ന് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു സപ്ലിമെന്ററി പുസ്തകമായി ഓഗസ്റ്റിൽ ലഭിക്കും. ഇതു തയാറാക്കുന്നതിനുള്ള നടപടി എസ്‌സിഇആർടി ആരംഭിച്ചു. 



ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ കേന്ദ്രം നടത്തിയ ഒഴിവാക്കലുകളാണു കേരളം പ്രത്യേക പാഠപുസ്തമാക്കി പഠിപ്പിക്കാൻ ഒരുങ്ങുന്നത്. 


ഓരോ വിഷയത്തിലും 8 പേരുടെ സമിതിയെ നിയോഗിച്ചാണു സപ്ലിമെന്ററി പുസ്തകം തയാറാക്കുന്നത്. ഇതു നാലു പുസ്തകങ്ങളായി തന്നെ ഇറക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ സമിതി തീരുമാനിക്കും. 




പല പുസ്തകങ്ങളിലും വിവിധ പാഠഭാഗങ്ങളിലെ പാരഗ്രാഫും വരികളുമൊക്കെയാണു കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ഇതു മാത്രം പ്രത്യേക പാഠപുസ്തകമായി ഇറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാൽ ഒഴിവാക്കിയവയെ സമഗ്രമായ പാഠരൂപത്തിലേക്കു മാറ്റി പുസ്തകമാക്കുകയാണു സമിതിയുടെ ദൗത്യം. 


ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ, മുഗൾ ചരിത്രം, മൗലാന അബുൽകലാം ആസാദിനെക്കുറിച്ചുളള പാഠഭാഗങ്ങൾ, ഗോഡ്സെയെക്കുറിച്ചുള്ള പരാമർശം തുടങ്ങിയവയാണ് എൻസിഇആർടി 12–ാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്. 






ഹിന്ദു രാഷ്ട്രവാദികളെ ഗാന്ധിജി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഹിന്ദു–മുസ്‌ലിം ഐക്യ സങ്കൽപത്തെ തീവ്രഹിന്ദുത്വ വാദികൾ എതിർത്തിരുന്നു എന്നതടക്കമുള്ള പരാമർശങ്ങളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുളള ഒഴിവാക്കലുകളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവ പഠിപ്പിക്കാൻ കേരളം ബദൽ മാർഗം നടപ്പാക്കുന്നത്. 

Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.