കോട്ടയം: സെർവർ തകരാറിന്റെ പേരിൽ സംസ്ഥാന വ്യാപകമായി റേഷൻ വിതരണം സ്തംഭിച്ചിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും, ഉടൻ പ്രശ്നം പരിഹരിച്ച് റേഷൻ വിതരണം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിലും ജൂൺ അഞ്ചാം തീയതി തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പ്രതിഷേധ ധർണ നടത്തും.
പാലായിൽ മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസും ചങ്ങനാശേരിയിൽ സപ്ലൈ ഓഫീസിനു മുൻപിൽ കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹവും വൈക്കത്ത് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജും, കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് കുന്നപ്പള്ളിയും സമര പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് അറിയിച്ചു.







