തൊടുപുഴ: ലോക പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാര വേദി വിവിധ രാജ്യങ്ങളിലായി നൂറിൽപ്പരം കേന്ദ്രങ്ങളിൽ സെമിനാറുകളും വൃക്ഷത്തൈ നടീലും നടത്തുന്നു. കേന്ദ്ര ഉദ്ഘാടനം ജൂൺ 4 ഞായറാഴ്ച വൈകുന്നേരം 4ന്
നടക്കും.
ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കുമെന്ന് കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു.







