Hot Posts

6/recent/ticker-posts

മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സർക്കാർ: കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ




കൊച്ചി: മദ്യം കൊടുത്ത് മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പാലാരിവട്ടം പി.ഓ സി യിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ.


മനുഷ്യനെ കൊലക്ക് കൊടുത്തുള്ള വരുമാനം കൊണ്ടാണ് വികസനമെന്നത് എത്രയോ വികലമായ നയമാണ്. മദ്യം വിറ്റ പണം കൊണ്ട് നാട് ഭരിക്കുന്നത് അധാർമ്മികമാണ്. പിതാവ് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. ഭാര്യയെ വെട്ടി നുറുക്കി ഭർ ത്താവ് മൃഗത്തിന് ഭക്ഷണമായി നല്കുന്നു. സുബോധം കേരളീയർക്ക് നഷ്ടമാവുകയാണ്. 


25,000 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്ത വാർത്ത വായിക്കുമ്പോൾ അത് നമ്മുടെ മക്കൾക്ക് നല്കാൻ കൊണ്ടുവന്നതാണെന്നോർക്കണം. അടുത്ത തലമുറ അന്യംനിന്ന് പോവുകയാണ് പാഴ് ജന്മങ്ങളായി മാറുകയാണ്. ഒരിടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണം നടക്കുമ്പോൾ മറുവശത്ത് ലഹരിയുടെ വ്യാപകമായ കുത്തൊഴുക്കാണ് നടക്കുന്നത്. ഇവ അവസാനിപ്പിച്ചേ തീരു. മക്കളെ മരണത്തിലേക്ക് തള്ളിവിടാൻ ഞങ്ങളില്ലെന്ന നിലപാട് എല്ലാ കേരളീയരും സ്വീകരിക്കണം. സമൂഹത്തെ വീണ്ടെടുക്കാൻ തയ്യാറാവണം കർദ്ദിനാൾ തുടർന്നു പറഞ്ഞു.


യോഗത്തിൽ മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷനായിരുന്നു. ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ മുഖ്യ സന്ദേശം നല്കി.കെ.സി ബി സി ഡപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലക്കാപ്പിള്ളി, മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സി എക്സ് ബോണി, ജെസി ഷാജി, കെ. അന്തോണിക്കുട്ടി, തോമസ്കുട്ടി മണക്കുന്നേൽ, സിബി ഡാനിയേൽ , തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.




മികച്ച രൂപതകൾക്കുള്ള ഒന്നും രണ്ടും മൂന്നും അവാർഡുകൾ യഥാക്രമം ഇരിഞ്ഞാലക്കുട, തൃശ്ശൂർ, എറണാകുളം, അങ്കമാലി എന്നീ രൂപതകൾ ഏറ്റുവാങ്ങി. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള ബിഷപ് മത്തായി മാക്കിൽ പുരസ്ക്കാരം വരാപ്പുഴ അതിരൂപതാ അംഗം കെ.വി ക്ലീറ്റസിന് കർദ്ദിനാൾ നല്കി.




Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും