രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. എം. ജി.യൂണിവേഴ്സിറ്റി എം. എസ്. സി. ബയോടെക്നോളജി പരീക്ഷയിൽ ബിയ സാബു രണ്ടാം റാങ്ക്, പാർവ്വതി കെ. ഓ. അഞ്ചാം റാങ്ക്, ബി എസ് സി ബയോടെക്നോളജിയിൽ റിയ കെ റോയ് രണ്ടാം റാങ്ക്, അന്നാ ജോണി ആറാം റാങ്ക്, നേഹ സനോജ് ഏഴാം റാങ്ക്, ജിൽനാമോൾ ജിജി എട്ടാം റാങ്ക് ബി എ ഇംഗ്ലീഷ് പരീക്ഷയിൽ സുസ്‌മി ഷാജി പത്താം റാങ്ക് എന്നീ റാങ്ക് ജേതാക്കളെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്.
കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ്‌കുമാർ, അസി. പ്രൊഫ. ഷാരോൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.







